Vismaya News
Connect with us

Hi, what are you looking for?

Automobile

തലയെടുപ്പോടെ കുതിക്കാൻ എത്തുന്നു ക്ലാസിക് 350 ; സവിശേഷതകൾ ഇതൊക്കെ…

ഇരുചക്ര വാഹന വിപണിയിലെ രാജാവായ ഐക്കണിക്ക് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ വാഹന ശ്രേണിയിലെ ഓരോ മോഡലുകളും ആരാധകരെ സംബന്ധിച്ച് രാജകുമാരന്മാരുമാണ്. ഒടുവിലിതാ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ശ്രേണിയിലെ ഇളമുറത്തമ്പുരാനായ പുതിയ ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കിടിലന്‍ ബുള്ളറ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

ഡിസൈന്‍ മികവ്
ഇന്ത്യയിലും യുകെയിലുമുള്ള റോയൽ എൻഫീൽഡിന്റെ രണ്ട് അത്യാധുനിക ടെക്നോളജിസെന്ററുകളിൽ പ്രവർത്തിക്കുന്ന ഡിസൈനർമാരുടെയും എഞ്ചിനീയർമാരുടെയും ടീമുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍ത പുതിയ ക്ലാസിക്350-ൽ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് കമ്പനി

കരുത്തന്‍ ഹൃദയം
ബൈക്കിലെ ആധുനികവും ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയർ-ഓയിൽകൂൾഡ്സിംഗിൾ സിലിണ്ടർ എഞ്ചിൻ, പുതിയ ക്ലാസിക്350 സവാരി അനുഭവത്തിൽ ഒരു പുതിയ സുഖം നൽകുമെന്ന് കമ്പനി പറയുന്നു. കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സിസി, ഫ്യുവൽ-ഇൻജക്റ്റ്, എയർ/ഓയിൽ-കൂൾഡ്എഞ്ചിൻ, 61500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 6100ആർപിഎമ്മിൽ27 എൻഎം ടോർക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മിറ്റിയോറിന്‍റെ അര്‍ദ്ധസഹോദരന്‍
കമ്പനി ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.

സുരക്ഷ
മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ്​ വാഹനത്തി​ന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

വില
റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 184,374 രൂപ മുതലാണ് പുത്തന്‍ ക്ലാസിക്ക് 350ന്‍റെ കൊച്ചി എക്സ്-ഷോറൂം വില.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...