മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡിഷ് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഷാഹി കബീർ തിരക്കഥ എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രവും 2021 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ മുഖ്യകഥാപാത്രം.
You must be logged in to post a comment Login