Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അതിശയിപ്പിക്കുന്ന വിലയിൽ നോക്കിയ C30 പുറത്തിറക്കി

നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി30, സി പരമ്പരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണാണ്. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്ക്രീനുമാണ് ഇവയുടെ പ്രത്യേകത. ജിയോ നേട്ടങ്ങളുമായി വരുന്ന നാലാമത്തെ നോക്കിയ സ്മാര്‍ട്ട്ഫോണാണിത്. നോക്കിയ സി30ന് വലിയ 6.82″ എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത് ഇതുവഴി കൂടുതല്‍ കാണാം, പങ്കുവയ്ക്കാം, ആഘോഷിക്കാം. 6000 എംഎഎച്ച് ബാറ്ററി ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസത്തെ ആയുസ് ലഭിക്കും. ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട പരിപാടികള്‍ കാണാം, സംഗീതം ആസ്വദിക്കാം, കൂട്ടുകാരും വീട്ടുകാരുമായി ചാറ്റ് ചെയ്യാം. രണ്ടു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്നു. നോക്കിയ സി30ക്ക് പോളികാര്‍ബണേറ്റ് കവറിങ്ങ് ഫോണിന് ഏറെ കാലത്തെ ഈട് നല്‍കുന്നു. 13എംപി കാമറ സി-സീരിസിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്നു. സെന്‍സര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് ആവശ്യമായ മിഴിവേകുന്നു. ഫിംഗര്‍ പ്രിന്‍റ്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

നോക്കിയ സി30 പച്ചയും വെള്ളയും നിറത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. 3/32ജിബി, 4/64 ജിബി എന്നിങ്ങനെ വകഭേദങ്ങളില്‍. വില യഥാക്രമം 10,999 രൂപ, 11,999 രൂപ എന്നിങ്ങനെയാണ്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭിക്കും. ജിയോ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 10 ശതമാനം അല്ലെങ്കില്‍ 1000രൂപവരെ ഇളവ് ലഭിക്കും. 9999 രൂപ, 10999 രൂപ എന്നിങ്ങനെ 3ജിബി, 4ജിബി വേരിയന്‍റുകള്‍ക്ക് നല്‍കിയാല്‍ മതി. റീട്ടെയില്‍ സ്റ്റോറുകളിലും മൈജിയോ ആപ്പിലും ഓഫര്‍ ലഭ്യമാകും. ഫോണ്‍ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ജിയോ ഓഫര്‍ സ്വീകരിച്ചാല്‍ മതി. വിലയിലെ ഇളവ് ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് യുപിഐ നേരിട്ടെത്തും. 249 രൂപയ്ക്കോ അതിനു മുകളിലേക്കോ റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 4000 രൂപ വിലമതിക്കുന്ന നേട്ടങ്ങള്‍ മിന്ത്ര, ഫാംഈസി, ഒയോ, മേക്ക് മൈ ട്രിപ്പ് എന്നിവയിലൂടെ ലഭിക്കും. പുതിയ നോക്കിയ സി30 തങ്ങളുടെ സി-സീരീസ് ശ്രേണിയിലെ ഏറ്റവും ശക്തമായ കൂട്ടിച്ചേര്‍ക്കലാണ്, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഒരു സമഗ്ര സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്‍കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...