Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

എലിപ്പനി പടരുന്നു; അതീവ ജാഗ്രത വേണമെന്ന് മന്ത്രി

എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ശരിയായരീതിയിലുള്ള പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധ നിയന്ത്രിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം എല്ലാരും, പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആവശ്യപ്പെട്ടു. മഴശക്തമായതോടെ മാലിന്യ നിർമാർജനം കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിലാണ് എലിപ്പനി പടർന്നു പിടിക്കുന്നത്.


മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായി ഡോക്സി സൈക്ലിൻ ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ കൃത്യമായി നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ഇന്നലെ വരെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആയി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...