അയ്യപ്പനും കോശിയും തെലുങ്ക് റീമേയ്ക്കിൽ സംവിധാനം നിർവഹിക്കുന്നത് സാഗർ ചന്ദ്രയാണ് .സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ആയിരുന്ന അയ്യപ്പനും കോശിയിലും ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രമായി തെലുങ്ക് റീമേയ്ക്കിൽ പവൻ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രമായെത്തുന്നത് റാണ ദഗുബാട്ടിയാണ്.സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭീംല നായക് എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്ത വർഷം മകര സംക്രാന്തി ആഘോഷ സമയത്താണ് റിലീസ് എന്നാണ് റിപ്പോർട്ടുകൾ.
തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.
You must be logged in to post a comment Login