Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സുപ്രിംകോടതി വിധി അംഗീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.കമ്മ്യൂണിസ്റ്റുകാർക്ക് സമര പോരാട്ടങ്ങൾ ധാരാളമാണ്. അതിൽ കേസുകളുണ്ടാകുമെന്നും മന്ത്രി.രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും കോടതിയിൽ നിന്നും ഉണ്ടായിട്ടില്ല. കോടതി വിചാരണ നേരിടണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.ജനപക്ഷത്ത് നിൽക്കുമ്പോൾ സമരം നടത്തേണ്ടി വരും. കേസുകളും ഉണ്ടാകാറുണ്ട്. നിരപരാധിത്വം തെളിയിക്കും. ഇത് ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രമേ കരുതുന്നുള്ളൂ. വിചാരണാ കോടതി നടപടികളുമായി മുന്നോട്ടു പോകട്ടെ. കേസിന്റെ വിശദാംശങ്ങൾ കോടതി പരിശോധിച്ചില്ല. വിചാരണാ കോടതിയിൽ കേസ് നടത്തി നിരപരാധിത്വം തെളിയിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...