നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിന്റെ ട്രെയ്ലർ പുറത്ത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം അജ്മൽ അമീറാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. മിലിന്ദ് റാവുവിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര എത്തുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ആഗസ്റ്റ് 13 ന് ഡിസ്നി ഹോട്സ്റ്റാർ വഴി നേട്രിക്കണ്ണ് പ്രദർശനത്തിനെത്തും. സംവിധായകനായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. സംഗീതം നൽകിയിരിക്കുന്നത് ഗിരീഷാണ് . എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം.
You must be logged in to post a comment Login