Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശല്യമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു

ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശല്യമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ സ്വദേശി സുബീഷാണ് (22) അറസ്റ്റിലായത്.കുളപ്പടയിലെ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളെ ഇയാൾ ലഹരി ഉപയോഗിച്ചശേഷം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പൊലീസിൽ പരാതി നല്കിയിരുന്നു. കുളപ്പട റസിഡന്റ്സ് അസോസിയേഷനിലെ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയാണ് പൊലീസിന് നല്കിയത്. ഇതിൽത്തന്നെ പലകേസുകളും പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കാരണം കുടുംബനാഥാനെയും മകളേയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. ആര്യനാട് ഇൻസ്‌പെക്ടർ ജോസും, സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരനും ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...