Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കനത്ത മഴ;ഡൽഹി നഗരം വെള്ളക്കെട്ടിൽ

ന്യൂ ഡൽഹി: കനത്ത മഴയെ തുടർന്ന് യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജലനിരപ്പ് 205.30 മീറ്ററാണ് രേഖപ്പെടുത്തിയത്. 205.33 മീറ്ററിലേക്ക് എത്തുന്നതോടെ ജലനിരപ്പ് അപകട നിലയിലേക്കെത്തും. കനത്ത മഴയെ തുടർന്ന് ഡൽഹി നഗരത്തിലെ പല ഭാഗങ്ങളിലും വെളളം കയറി. ചില സ്ഥലങ്ങളിൽ വാഹന ഗതാഗതവും തടസ്സപ്പെട്ടു. ജലനിരപ്പ് തുടർച്ചയായി ഉയരുന്നതിനാൽ നൈനി നദിയുടെ സമീപ പ്രദേശത്ത് താമസിക്കുന്ന ആളുകൾ ആശങ്കയിലാണ്. അടുത്ത മണിക്കൂറുകളിലും ഡൽഹിയിലും സമീപ പ്രദേശത്തങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടർന്നാൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഈ മേഖലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ടും തിങ്കളാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...