ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാൽ താക്കൂർ നായിക. മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി.
സിനിമയുടെ ചിത്രീകരണം കാശ്മീരിൽ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ദുൽഖറിനെ മനസിൽ കണ്ട് എഴുതിയ കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആ വേഷത്തിനായി ആലോചിച്ചിരുന്നില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞു ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രിയങ്ക ദത്ത് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
.
You must be logged in to post a comment Login