ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോ നീട്ടി വച്ചു. കോവിഡിന്റെ മൂന്നാതംരഗ ഭീതിയെ തുടര്‍ന്ന് 2022ല്‍ നടക്കേണ്ട 16-ാമത് ദില്ലി ഓട്ടോ എക്സ്പോ നീട്ടിയെന്നു സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു . രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഓട്ടോ എക്സ്പോ നീട്ടിവയ്ക്കാന്‍ സിയാം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ഓട്ടോ എക്സ്പോ നടത്താനായിരുന്നു തീരുമാനം. ഇതാണ് മാറ്റുന്നത്. നിരവധി വാഹന നിര്‍മാതാക്കളും മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന വാഹന മേഖലയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയാണ് ഓട്ടോ എക്സ്പോ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിയാം ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
You must be logged in to post a comment Login