Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സംസ്ഥാനത്തു നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും യാത്ര പോകാൻ സർട്ടിഫിക്കറ്റ് നിർബന്ധം

രണ്ടു തവണ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുന്നുള്ളു.പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ ഏർപ്പെടിത്തിട്ടുണ്ട്.തിരുവനന്തപുരം ഇടുക്കി അതിർത്തികളിലാണ് പ്രധാന പരിശോധന.

തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും തമിഴ്നാട് അതിർത്തിയിലും പരിശോധന തുടങ്ങി.ആർ ടി പി സി ആർ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയർന്ന താപനില ഉള്ളവരെ ചെക്പോസ്റ്റിൽ വെച്ച് തന്നെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും.

ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ് പരിശോധന. പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തി വരുന്നത്.

വാളയാർ ചെക്പോസ്റ്റിൽ കർശന പരിശോധന അഞ്ചാം തീയതി മുതലാണ്.അഞ്ചാം തീയതിക്ക് ശേഷം ആർ ടി പി സി ആർ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂർ റെയിൽവേസ്റ്റേഷനിലടക്കം കർശന നിയന്ത്രണം ഏർപെടുത്തിട്ടുണ്ട്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കിറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കൊവിഡ് സെൻ്ററിലേക്ക് മാറ്റുമെന്ന് കർണാടക അറിയിച്ചു. മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറൻറീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...