സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ ഇക്കാലത്ത് ഫോണിലേക്ക് വരുന്ന ഓരോ മെസേജും നാം സൂക്ഷിക്കേണ്ടത് തന്നെയാണ് .
“പതിവായി ഉപയോഗിക്കുന്ന വാട്സാപ് ലോഗ് ഔട്ടായിരിക്കുന്നു. നിങ്ങളുടെ മൊബൈൽ നമ്പർ മറ്റാരോ ഉപയോഗിക്കുന്നു”
ഇങ്ങനെയൊരു നോട്ടിഫിക്കേഷനാണ് കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടത്.
ആൻഡ്രോയിഡ് ഡിവൈസിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്തക്കാളിൽ ചിലർക്കാണ് ഇത്തരമൊരു മെസേജ് ലഭിച്ചത്.
പെട്ടെന്ന് വാട്സാപ്പിൽ നിന്ന് ലോഗ് ഔട്ട് ആയി എന്ന് കണ്ടപ്പോൾ തന്നെ പലരും പരിഭ്രമിച്ചു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ട്വിറ്ററിൽ വലിയ ചർച്ച തന്നെ നടന്നിരുന്നു. ഇതൊരു ഗുരുതര പ്രശ്നമായി കാണേണ്ട കാര്യമില്ലെന്നും ഇത് വെറും ബഗ് മാത്രമാണെന്നും വിദഗ്ധർ അറിയിച്ചു.എന്നാൽ ഈ പ്രശനം നേരിട്ടവർക്കെല്ലാം അതേ ഡിവൈസിൽ തന്നെ വീണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്തു. വാട്സാപ്പുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും മറ്റും ട്രാക്കുചെയ്യുന്ന പോർട്ടലായ WABetaInfo യാണ് ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്തത്. ഈ ബഗ് എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്ന് വ്യക്തമല്ലെങ്കിലും കാര്യമായ പ്രശ്നമുള്ളതല്ലെന്നും ടെക് വിദഗ്ധർ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ആഴ്ച, ആൻഡ്രോയിഡ് ഉപയോക്താക്കൾ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തതിനുശേഷം അവരുടെ പഴയ വാട്സാപ് മെസേജുകൾ ലോഡ് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലും ഈ ബഗ് പരിഹരിക്കപ്പെട്ടിട്ടില്ല. അവസാനമായി പുറത്തിറങ്ങിയ വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പുതിയ ഇമോജികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഒഎസ് 14.5 അപ്ഡേറ്റിൽ ഈ ഇമോജികൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
If you have been recently logged out from WhatsApp, on WhatsApp for Android, don't worry: it's a bug. You can log into WhatsApp again. pic.twitter.com/SnhFzUd5jP
— WABetaInfo (@WABetaInfo) August 8, 2021
You must be logged in to post a comment Login