Vismaya News
Connect with us

Hi, what are you looking for?

Automobile

ഹ്യൂണ്ടായ് ഐ20 എന്‍ ലൈന്‍ വില ഇതാ..

പെര്‍ഫോമെന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഐ20 എന്‍ ലൈന്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ പെര്‍ഫോമെന്‍സ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഐ.എം.ടി., ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

റെഗുലര്‍ ഐ20-യുടെ രൂപത്തിനൊപ്പം സ്പോര്‍ട്ടിയാക്കുന്നതിനുള്ള മിനുക്കുപണികള്‍ വരുത്തിയാണ് ഐ20 എന്‍ ലൈന്‍ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പുതുമയുള്ള പ്രതലത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ പതിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഗ്രില്ല് എന്നിവയാണ് പുറംമോടിയില്‍ ഐ20 എന്‍ ലൈനിന് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്. പെര്‍ഫോമെന്‍സ് വാഹനത്തിന് ഇണങ്ങുന്ന സസ്പെന്‍ഷനും എക്സ്ഹോസ്റ്റും ഇതില്‍ നല്‍കുന്നുണ്ട്.

ഹ്യുണ്ടായി i20 N ലൈനിന് ഒരു സ്പോർട്ടിയർ ഡ്യുവൽ-ടോൺ ബമ്പറാണ്‌ മുൻ കാഴ്ച്ചയിൽ ആകർഷണം. ഏറ്റവും താഴ്ഭാഗത്ത് ചുവപ്പ് നിറത്തിന്റെ ബീഡിങ് നൽകി സ്‌പോർട്ടി ലുക്ക് കൂട്ടിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഘടകങ്ങളും N Line ലോഗോയും ഉൾകൊള്ളുന്ന കാസ്കേഡിങ് ഗ്രില്ലും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളിൽ ആകർഷണം. അവയ്ക്ക് പുറകിലായി ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിന്റെ ബീഡിങ്ങുള്ള കറുപ്പ് സൈഡ് സ്കർട്ടും വശങ്ങളുടെ സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു. പുറകിൽ ഡിഫ്യൂസറും ഇരട്ട-എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമുള്ള സ്‌പോർട്ടിയർ ബമ്പർ, ടെയിൽ ഗേറ്റ് സ്‌പോയിലർ, രണ്ട് ടെയിൽ-ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ഡാർക്ക് ക്രോം ഗാർണിഷ് എന്നിവയാണ് ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ.

16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ മോഡല്‍ നല്‍കിയിട്ടുള്ളത്. തണ്ടർ ബ്ലൂ എന്ന എക്‌സ്‌ക്‌ളൂസീവ് നിറത്തോടൊപ്പം ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ് എന്നീ നിറങ്ങളിൽ ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം. ഫാന്റം ബ്ലാക്ക് റൂഫുള്ള തണ്ടർ ബ്ലൂ, ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം.

ഹ്യുണ്ടായിയുടെ എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ ശൃംഖലയായ സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...