മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ കഥ പറയുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ അല്ലെന്ന് സംവിധായകൻ വിജയ്. മറിച്ച് ജയലളിതയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ചിത്രം. ബോളിവുഡ് താരം കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്റര്‍ റിലീസായാണ് എത്തുന്നത്.
തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് ‘തലൈവി’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടി കങ്കണയും സംവിധായകൻ വിജയ്യും ചേർന്ന് ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. റിലീസിന്റെ ഭാഗമായി ചെന്നൈയില്‍ പ്രസ്മീറ്റും സംഘടിപ്പിച്ചിരുന്നു. കൂടാതെ സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്ക്രീനിങ്ങും നടത്തി. അതേസമം ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത് നാല് ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമേ ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുള്ളു. എന്നാല്‍ ഹിന്ദി പതിപ്പ് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതായിരിക്കും.
You must be logged in to post a comment Login