Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

‘ഹോം’ ബോളിവുഡിലേക്ക്

മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘ഹോം’ ഹിന്ദിയിൽ റീമേക്കിന് ഒരുങ്ങുകയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെ പങ്ക് വെച്ച കുറിപ്പിൽ ആണ് അദ്ദേഹം ഇക്കാര്യം സ്ഥീരീകരിച്ചത്. മുംബൈ ടൈംസിൽ വന്ന റിമേക്ക് വാർത്തയുടെ ചിത്രവും വിജയ് ബാബു പങ്കു വെച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റ ഫേസ്ബുക്ക് കുറിപ്പ്

“21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബൈയില്‍ എന്റെ സിനിമ ജീവിതം ആരംഭിച്ചപ്പോള്‍ മുംബൈ ടൈംയിന്റെ ഒന്നാം പേജില്‍ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും ഞാന്‍ സ്വപ്‌നം കണ്ടു. ഹോമിലൂടെ അത് സാധ്യമായി. ഈ യാത്രയില്‍ ഭാഗമായ എല്ലാവരേയും ഓര്‍ക്കുന്നു. ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം രണ്ടാം തവണയും അബാഡന്‍ഷ്യേ (abundantiaent) ഒപ്പം ചേരുന്നതിന്റെ ആവേശം. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുന്നു.” ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ‘ഹോം’ ഹിന്ദിയിൽ നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് ആണ് ഈ ചിത്രം. ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്‌ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂർ, ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് ആണ്. വിജയ് ബാബു നിർമ്മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനി ആയിരുന്നു. സാമൂഹ്യ പ്രസക്തമായ പ്രമേയം ലളിതവും മനോഹരവുമായി പറഞ്ഞ ചിത്രമാണ് ‘ഹോം’. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രൻസാണ്. വിനയശീലമുള്ളതും സാങ്കേതിക പരിമിതികളുമുള്ള ഒലിവര്‍ എന്ന വൃദ്ധന്റെ കഥയാണ് ഹോം പറയുന്നത്. മറ്റു യുവാക്കളേപ്പോലെ സദാസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന തന്റെ രണ്ട് മക്കളോട് അടുപ്പം നിലനിര്‍ത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ഒലിവർ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...