ഒടിടി റീലീസിന് തയ്യാറെടുത്തിരുന്ന ചിത്രം ‘സ്റ്റാർ’ തിയേറ്റർ റിലീസിനെത്തുന്നു. ജോജു ജോർജ് നായകനായെത്തുന്ന ചിത്രം ഒക്ടോബർ 29 ന് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്ലീൻ ‘യു’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂയാണ് ചിത്രത്തിന്റെ നിർമ്മാണം ചെയ്തിരിക്കുന്നത്. സുവിൻ എസ് സോമശേഖരനാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷീ ടാക്സി, പുതിയ നിയമം, സോളോ, കനൽ, പുത്തൻ പണം, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മാണത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് സ്റ്റാർ. മികച്ച താരനിരയുടെ സാന്നിധ്യമുണ്ട് എന്നതാണ് ചിത്രത്തിന്റെ ഒരു പ്രേത്യേകത.
ചിത്രത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രൻ, രഞ്ജിൻ രാജ് എന്നിവരാണ് ചെയ്തിരിക്കുന്നത്. വില്യം ഫ്രാൻസിസ് ആണ് ബാക്ഗ്രൗണ്ട് മ്യൂസിക് നൽകിയിരിക്കുന്നത്. തരുൺ ഭാസ്കരൻ ചിത്രത്തിന്റെ ഛായാഗ്രഹണവും, ലാൽകൃഷ്ണൻ എസ് അച്യുതം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
You must be logged in to post a comment Login