സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പതിവ് രീതികളിൽ നിന്നും മാറി ശക്തമായ കഥാപാത്രങ്ങളിലൂടെ സാമന്ത കൂടുതൽ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമാന്തയുടേതായി ഉണ്ട്. തമിഴിലും തെലുങ്കിലും ഒരു പോലെ തിളങ്ങുന്ന സാമന്തയുടെ ഏറ്റവും പുതിയ ചിത്രവും ഇരു ഭാഷകളിലുമായാണ് എത്തുന്നത്.
ശന്തരുബൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടിട്ടില്ല. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡ്രീം വാര്യർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിൽ അതിഥി താരമായാണ് സാമന്ത ആദ്യമായി സിനിമയിലേക്കെത്തുന്നത്. തെലുങ്കിൽ പ്രദർശനത്തിന് എത്തിയ യാ മായ ചേസവേയെന്ന ചിത്രമാണ് സാമന്ത ബ്രേക്ക് നൽകിയ ചിത്രം. തുടർന്ന് നാൽപ്പത്തിലധികം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്.
You must be logged in to post a comment Login