ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കപറ്റി. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിർത്തത്.
ഇന്നലെ വെളുപ്പിന് 3 .30 ആണ്സംഭവം നടന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്.
വെടിവയ്പ്പിന് കാരണം സംബന്ധിച്ച് റിപ്പോർട്ടുകൾ ലഭ്യമല്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർക്ക് നിസാര പരുക്കുകളുമുള്ളതായി സിആർപിഎഫ് അറിയിച്ചു.
You must be logged in to post a comment Login