Vismaya News
Connect with us

Hi, what are you looking for?

Automobile

സ്റ്റൈൽമന്നനായി പുതിയ ക്രേറ്റ…

ആദ്യ പ്രദർശനത്തിന് മുൻപ് പുതിയ ക്രേറ്റയുടെ ചിത്രങ്ങൾ ഓൺലൈനിൽ. സമൂഹമാധ്യമങ്ങളിലൂടെയാണ് ക്രേറ്റയുടെ ചിത്രങ്ങൾ പുറത്തുവന്നത്. നിലവിലുള്ള ക്രേറ്റയിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് പുതിയ വാഹനം പുറത്തിറങ്ങുക.

hyundai-creta-2
പുതിയ ട്യൂസോണിന് സമാനമായ രൂപമാണ് ക്രേറ്റയ്ക്ക്. മുൻ ഭാഗത്തെ ആകർഷണം പാരാമെട്രിക് ഗ്രില്ലും എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളും. നിലവിലെ ക്രേറ്റയ്ക്ക് സമാനമായി ഡേടൈം റണ്ണിങ് ലാംപുകൾക്ക് താഴെയാണ് ഹെഡ്‌ലാംപ്. പിന്നിൽ കൂടുതൽ സ്പോർട്ടിയറും ഷാർപ്പറുമായി ടെയിൽ ലാംപും മാറ്റങ്ങൾ വരുത്തിയ ബൂട്ട് ലിഡും ഉണ്ട്.

hyundai-creta-3
പുറം മോടിയിൽ മാത്രം ഒതുക്കാതെ മാറ്റങ്ങൾ ഉൾഭാഗത്തുമുണ്ട്. അൽക്കസാറിലേതിനു സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ബോസ് സ്പീക്കറുകളോടും കൂടിയ സൗണ്ട് സിസ്റ്റം, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പേഴ്സനൽ എൽഇഡി ലാംപ്, പനോരമിക് സൺറൂഫ്, എയർ പ്ര്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ടാകും.

hyundai-creta-4
പുതുക്കിയ ബ്ല്യൂ ലിങ്കും അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സേഫ്റ്റി ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്. ഇന്തോനീഷ്യൻ വിപണിയിൽ 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക. എന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
hyundai-creta-1
നേരത്ത പുതിയ ക്രേറ്റയുടെ ടീസർ ഹ്യുണ്ടേയ് ഇന്തൊനീഷ്യ പുറത്തിവിട്ടിരുന്നു. ഈ മാസം 11 മുതൽ 21 വരെ നടക്കുന്ന ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ വാഹനം പ്രദർശിപ്പിക്കും എന്നാണ് ടീസർ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ട് ഹ്യുണ്ടേയ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യ പ്രദർശനത്തിന് മുന്നേ തന്നെ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ താരമായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...