Vismaya News
Connect with us

Hi, what are you looking for?

Automobile

സൂപ്പർ കാറിനെ വെല്ലുന്ന അൾട്രാ കാർ ഇനി വിപണിയിൽ ;106 .75 കോടി വിലയിൽ

ലോകത്തിലെന്നല്ല ഈ ഭൂമിയിലെ തന്നെ ആദ്യ അൾട്രാകാർ എന്ന പെരുമയോടെ ഗ്രീക് സ്റ്റാർട് അപ്പായ എസ് പി ഓട്ടമോട്ടീവിന്റെ കെയോസ് പുറത്തിറങ്ങി. അലങ്കോലം എന്നർഥം വരുന്ന പേരോടെ എത്തുന്ന കാറിനു കരുത്തേകുന്നത് 3,000 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പോന്ന എൻജിനാണ്.

chaos-1
കരുത്തിലെ പെരുമ കാറിന്റെ വിലയിലും പ്രകടമാണ്. 2,000 ബി എച്ച് പി(അഥവാ 1,491 കിലോവാട്ട്) കരുത്ത് സൃഷ്ടിക്കുന്ന എൻജിനുമായെത്തുന്ന അടിസ്ഥാന വകഭേദമായ എർത്ത് വേർഷന് 64 ലക്ഷം ഡോളറും (47.44 കോടിയോളം രൂപ) 3000 എച്ച് പി എൻജിനോടെയെത്തുന്ന മുന്തിയ പതിപ്പായ സീറോ ഗ്രാവിറ്റി എഡീഷന് 1.44 കോടി ഡോളറും(ഏകദേശം 106.75 കോടി രൂപ) ആണു വില.

ഏറെ നാളായി വാഹന പ്രേമികളെ കൊതിപ്പിച്ചു തിരനോട്ടം മാത്രം നടത്തിയിരുന്ന കാറാണ് എസ് പി ഓട്ടമോട്ടീവ് ഇപ്പോൾ പൂർണമായും അനാവരണം ചെയ്തിരിക്കുന്നത്. ‘കെയോസി’നു കരുത്തേകുക നാലു ലീറ്റർ, ഇരട്ട ടർബോ, വി 10 എൻജിനാണ്; കാറിനു മധ്യത്തിലായി ഘടിപ്പിക്കുന്ന എൻജിൻ രണ്ടു ട്യൂണിങ് സ്ഥിതികളിൽ ലഭ്യമാവും: പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും. എട്ടു സ്പീഡ് ഡ്യുവൽ ക്ലച് ഗീയർബോക്സാവും ട്രാൻസ്മിഷൻ. കാറിന്റെ ഇരു വകേദങ്ങളിലും ഓൾ വീൽ ഡ്രൈവ് സിസ്റ്റം ലഭ്യമാവും.
chaos-3
നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘കെയോസ് എർത്ത് എഡീഷ’ന് 1.9 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ കണക്ക്. മണിക്കൂറിൽ 499 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗം.അതേസമയം, ‘സീറോ ഗ്രാവിറ്റി’ പതിപ്പ് വെറും 1.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കും. ഈ മോഡലിന്റെയും പരമാവധി വേഗം മണിക്കൂറിൽ 499 കിലോമീറ്റർ തന്നെ. ഹൈബ്രിഡ് അസിസ്റ്റ് സംവിധാനത്തിന്റെ പിന്തുണയിലാണ് ‘സീറോ ഗ്രാവിറ്റി’ പതിപ്പിലെ എൻജിന് 1,000 എച്ച് പി അധിക കരുത്ത് സൃഷ്ടിക്കുന്നത്.
കരുത്തുറ്റ എൻജിന്റെ മികവിൽ കാറുകളുടെ വേഗത്തിനുള്ള എല്ലാ റെക്കോഡും തകർക്കാൻ ലക്ഷ്യമിട്ടാണു ‘കെയോസി’ന്റെ വരവ്. ഇതോടെ നർബർഗ്റിങ് സർക്യൂട്ടിൽ ‘പോർഷെ 911 ജി ടി ടു ആർ എസ്’ സ്ഥാപിച്ച 6:43:30 മിനിറ്റിന്റെ റെക്കോഡും എസ് എസ് സി ടുടാരയുടെ പേരിലുള്ള വേഗ റെക്കോഡും(മണിക്കൂറിൽ 286.1 മൈൽ അഥവാ 460.43 കിലോമീറ്റർ) 8.58 സെക്കൻഡിൽ ക്വാർട്ടർ മൈൽ പിന്നിട്ടു റിമാക് ‘നെവെര’ സ്ഥാപിച്ച റെക്കോഡുമൊക്കെ ഭീഷണിയിലാണ്.
chaos-2
‘കെയോസി’ന്റെ 15 മുതൽ 20 യൂണിറ്റ് മാത്രം നിർമിച്ചു വിൽക്കാനാണ് എസ് പി ഓട്ടമോട്ടീവ് ലക്ഷ്യമിടുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷത്തോടെ കാർ നിർമിച്ചു നൽകാനാണു കമ്പനി തയാറെടുക്കുന്നത്. ആവശ്യക്കാരേറുന്ന പക്ഷം പരമാവധി 100 ‘കെയോസ്’ വരെ നിർമിക്കാനും എസ് പി ഓട്ടമോട്ടീവ് സന്നദ്ധമാവും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...