Vismaya News
Connect with us

Hi, what are you looking for?

Automobile

ഏറെ ഫീച്ചറുകളുമായി ഇൻഫിനിറ്റി ഇ വൺ ..

അക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട് അപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി; ബാറ്ററിയും ചാർജറും സഹിതം ഇൻഫിനിറ്റി ഇ വണ്ണിന് 68,999 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഇതിനു പുറമെ ബാറ്ററി പായ്ക്ക് വാടകയ്ക്കു നൽകുന്ന രീതിയിലും ഇൻഫിനിറ്റി ഇ വൺ ലഭ്യമാണ്. ബാറ്ററി ആസ് എ സർവീസ് എന്ന ഈ പുതുവ്യവസ്ഥയിൽ 45,099 രൂപയാണ് ഇ സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില. ഇതു കൂടാതെ ബാറ്ററിയുടെ വാടക മാസം തോറും അടയ്ക്കേണ്ടി വരും.

ഇൻഫിനിറ്റി ഇ വണ്ണിനുള്ള ബുക്കിങ്ങും ബൗൺസ് സ്വീകരിച്ചു തുടങ്ങി; 499 രൂപയാണ് അഡ്വാൻസായി ഈടാക്കുന്നത്. ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് ‘ഇൻഫിനിറ്റി’ക്ക് അർഹതയുണ്ടെന്നും ബൗൺസ് വ്യക്തമാക്കി. അര ലക്ഷം കിലോമീറ്റർ അഥവാ മൂന്നു വർഷത്തെ വാറന്റിയും ‘ഇൻഫിനിറ്റി ഇ വണ്ണി’ന് ബൗൺസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു നിറങ്ങളിലാണ് ‘ഇൻഫിനിറ്റി ഇ വൺ’ വിൽപ്പനയ്ക്കെത്തുക: സ്പോർട്ടി റെഡ്, സ്പാർക്ക്ൾ ബ്ലാക്ക്, പേൾ വൈറ്റ്, ഡിസാറ്റ് സിൽവർ, കോമെഡ് ഗ്രേ. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് വരുന്ന മാർച്ചിനകം പുത്തൻ ‘ഇൻഫിനിറ്റി ഇ വൺ’ കൈമാറാനാണു ബൗൺസിന്റെ പദ്ധതി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...