സപ്ലൈകോ ഉൽപ്പന്നങ്ങൾ ഇനി വീട്ടിലെത്തിക്കും. 30 ശതമാനം വരെ വിലക്കുറവോടെയാണ് സാധനങ്ങൾ വീട്ടിൽ എത്തുക. ഓൺലൈൻ വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈൽ ആപ്പ് ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
2022 ജനുവരി ഒന്നിന് എല്ലാ കോര്പറേഷന് ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം മാര്‍ച്ച് 31ന് മുന്‍പായി
കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പാക്കും. കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തിലും കുറഞ്ഞ വിലയിലുമാണ് സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാൻ പോകുന്നത്.
You must be logged in to post a comment Login