വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടാം നാൾ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘം പിടിയിലാകുകയും ചെയ്തതോടെ പൊലീസ് തന്നെതേടിയെത്തുമെന്ന് ഭയന്ന് ഇരുപത്തിയൊന്നുകാരിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. തമിഴ്നാട് തേനി ജില്ലയിൽ കമ്പത്താണ് സംഭവം നടന്നത്. കമ്പം സ്വദേശിയായ ഭുവനേശ്വരിയാണ് ജീവനൊടുക്കിയത്.
പൊലീസിൽ ചേരുന്നതിനായി പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു ഭുവനേശ്വരി. എന്നാൽ വിവാഹം കഴിഞ്ഞതോടെ ജോലിയ്ക്ക് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഭുവനേശ്വരി ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ക്വട്ടേഷൻ നൽകുന്നതിനായി പണയംവച്ച സ്വർണം പൊലീസ് കണ്ടെത്തി.
You must be logged in to post a comment Login