മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ ഉറച്ച് നിൽക്കുന്നതായി ശശി തരൂർ എം പി. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ നേതാക്കൾ തയാറാകണം. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ ശശി തരൂർ എം പി പ്രശംസിച്ചത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി പറഞ്ഞു.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നെന്ന് ശശി തരൂർ എം പി പറഞ്ഞു.
You must be logged in to post a comment Login