Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇനി ഓൺലൈൻ ഷോപ്പങ്ങിലും വിലപേശാം, അവസരമൊരുക്കി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം

ഓൺലൈനിലും വിലപേശാൻ അവസരമൊരുക്കി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. കോഴിക്കോട് ആസ്ഥാനമായ ഔട്ട്ഹാൻസ് ബിപിഎം എന്ന കമ്പനിയാണു വ്യത്യസ്തമായ സ്റ്റാർട്ടപ്പിനു തുടക്കമിട്ടത്. ‘ക്ലിയർഎൻസെയിൽ’ (സിഎൻഎസ്) (Clearnsale) എന്നു പേരിട്ടിരിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിലപേശിയും അല്ലാതെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും. സംസ്ഥാനത്തെ റീട്ടെയിൽ ഷോപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓൺലൈൻ വിപണിയാണ് സിഎൻഎസ്. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും സിഎൻഎസ് ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരാശയം നടപ്പിലാക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു.
ഭക്ഷണം, പലചരക്ക് എന്നിവ ഒഴികെയുള്ള ഉൽപന്നങ്ങളാണ് ഇതിൽ ലഭിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവ വാങ്ങാം. ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽ അത് ലഭ്യമായ ഏറ്റവുമടുത്ത കടകൾ കാണാം. കടകളിലെ ഓഫറുകൾ അതേപടി ആപ്ലിക്കേഷനിലും ലഭ്യമാകും.

ആപ്ലിക്കേഷൻ വഴി കമ്പനിയുമായി ലൈവായി വിലപേശൽ നടത്താമെന്നതാണു പ്രത്യേകത. സിഎൻഎസ് കസ്റ്റമർ കെയറുമായിട്ടാകും വിലപേശൽ. ഇവർ കടയുടമകളുമായി സംസാരിക്കും. വില ഉറപ്പിച്ചാൽ കടകളിൽ നേരിട്ടെത്തി ഉൽപന്നങ്ങൾ കാണാം. നിലവാരം കണ്ട് ഉറപ്പുവരുത്തിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങിയാൽ മതിയെന്നു കമ്പനി അധികൃതർ പറയുന്നു. ഹോം ഡെലിവറി സൗകര്യവുമുണ്ട്. പ്രാദേശിക കച്ചവടക്കാർക്കും സിഎൻഎസ് പ്ലാറ്റ്ഫോമിന്റെ ഗുണം ലഭിക്കും. സ്വന്തമായി ആപ്ലിക്കേഷനും ഹോം ഡെലിവറി സംവിധാനങ്ങളും രൂപീകരിക്കാൻ സാധിക്കാത്ത ചെറുകിട കച്ചവടക്കാർക്ക് സിഎൻഎസ് ആപ്ലിക്കേഷൻ മുതൽക്കൂട്ടാകും. കടയുടമകൾക്ക് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യാം.

നിലവിൽ ആയിരത്തിലേറെ കടകളും ഒരു ലക്ഷത്തോളം ഉൽപന്നങ്ങളും ആപ്ലിക്കേഷനിൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ മിക്ക സഥലങ്ങളിലും ഫസൽ അബൂബക്കറാണ് സിഇഒ. ബഷീർ തുള്ളത്ത്, അബ്ദുൽ സലാം കുരിക്കൽ, അബൂബക്കർ രാരോത്ത് എന്നിവർ ഡയറക്ടർമാർ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....