Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

റെഡ്മി സ്മാർട്ബാൻഡ് പ്രോ ഫെബ്രുവരി 14 ന് വിൽപനയ്ക്കെത്തും

ഫെബ്രുവരി ഒമ്പതിനാണ് റെഡ്മി നോട്ട് 11 സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോയും കമ്പനി പുറത്തിറക്കിയത്. 1.47 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായെത്തുന്ന സ്മാര്‍ട് ബാന്‍ഡ് പ്രോയില്‍ 110 വര്‍ക്കൗട്ട് മോഡുകളുണ്ട്. എംഐ.കോം, എംഐ ഹോം, ആമസോണ്‍.ഇന്‍ എന്നീ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും രാജ്യത്തുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇത് വില്‍പനയ്‌ക്കെത്തും.

3999 രൂപയാണ് സ്മാര്‍ട്ബാന്‍ഡ് പ്രോയുടെ വില. എന്നാല്‍ പരിമിത കാല ഓഫറായി 3499 രൂപയ്ക്ക് ഫെബ്രുവരി 14 മുതല്‍ ബാന്‍ഡ് വാങ്ങാനാവും.

ഷാവോമിയുടെ എംഐ ബാന്‍ഡുകളില്‍ നിന്ന് വെത്യസ്തമായി കൂടുതല്‍ വലിപ്പമുള്ള സ്‌ക്രീന്‍ ആണ് റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോയ്ക്ക്. ഡിസ്‌പ്ലേ എപ്പോഴും ഓണ്‍ ആയിരിക്കും.

ഓട്ടോ ബ്രൈറ്റ്‌നെസ് ഡിറ്റക്ഷന്‍ സംവിധാനം, ഓക്‌സിജന്‍ ലെവല്‍ പരിശോധന, തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ എന്നീ സംവിധാനങ്ങളും ഇതിലുണ്ട്.

കൃത്യതയോടെ ആരോഗ്യം നിരീക്ഷിക്കുന്ന അല്‍ഗൊരിതമാണിതിലെന്ന് കമ്പനി അവകാശപ്പെടുന്നു.

വാട്ടര്‍ റസിസ്റ്റന്റ് ആണെന്നതിന് പുറമെ 14 വാട്ടര്‍ ഫിറ്റ്‌നസ് മോഡുകളും ഇതിലുണ്ട്.

14 ദിവസം ഇതില്‍ ചാര്‍ജ് ലഭിക്കും. ലിഥിയം പോളിമര്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 15 ഗ്രാം ഭാരമുണ്ട് ഇതിന്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...