നടി മീനയ്‍ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചു. ഗോള്‍ഡൻ വിസ സ്വീകരിച്ച കാര്യം മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡൻ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് നന്ദി പറഞ്ഞ് മീന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.
ദുബായ് എക്സ്‍പോയില്‍ വെച്ചാണ് മീന ഗോള്‍ഡൻ വിസ സ്വീകരിച്ചത്. ‘ബ്രോ ഡാഡി’യെന്ന ചിത്രമാണ് മീന അഭിനയിച്ച് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്‍തത്. മോഹൻലാലിന്റെ ജോഡിയായിട്ടായിരുന്നു ‘ബ്രോ ഡാഡി’യില്‍ മീന അഭിനയിച്ചത്. മോഹൻലാലും മീനയും ഒന്നിച്ച മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ‘ബ്രോ ഡാഡി’ ചിത്രവും പ്രതീക്ഷ കാത്തു. ഇവര്‍ തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ ‘ബ്രോ ഡാഡി’യുടെ ആകര്‍ഷണവുമായിരുന്നു.