സാംസങിന്റെ രണ്ട് എം സീരീസ് സ്മാര്‍ട്ഫോണുകള്‍ കൂടി വരുന്നു. സാംസങ് സാംസങ് ഗാലക്സി എം33 5ജി, എം23 5ജി ഫോണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫോണുകള്‍ എന്ന് മുതല്‍ വില്പനയ്ക്കെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സാംസങിന്റെ ഔദ്യോഗിക മൊബൈല്‍ പ്രെസ്സ് സൈറ്റില്‍ ഫോണ്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എ33 ഒരു മിഡ് റേഞ്ച് നിരക്കിലുള്ള ഫോണായിരിക്കുമെന്നും ഗാലക്സി എം23 ബജറ്റ് നിരക്കിലുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു.
സവിശേഷതകള്‍
6.6 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡ്യൂ ഡ്രോപ്പ് എല്‍സിഡി ഡിസ്പ്ലേയാണ് ഗാലക്സി എം 33യ്ക്ക്. 2408 x 1080 പിക്സല്‍ റസലൂഷനുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ആയിരിക്കും ഇതിന്. ചിപ്പിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സാംസങിന്റെ തന്നെ എക്സിനോസ് 1200 ചിപ്പ് ആയിരിക്കും ഇതിനെന്നാണ് പ്രതീക്ഷിക്കുന്നത്.
6ജിബി/128ജിബി, 8ജിബി/128ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. ഗാലക്സി എം33 5ജിയില്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത വണ്‍ യുഐ 4.1 ആയിരിക്കും.
50 എംപി പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സംവിധാനമായിരിക്കുമിതില്. അഞ്ച് മെഗാപിക്സല്‍ അള്‍ട്രാ വൈഡ് സെന്‍സറും, രണ്ട് എംപി ഡെപ്ത് ക്യാമറയും രണ്ട് എംപി മാക്രോ ക്യാമറയും ഇതിലുണ്ടാവും. 6000 എംഎഎച്ച് ബാറ്ററിയില്‍ ഗ്രീന്‍, ബ്ലൂ, ബ്രൗണ്‍ നിറങ്ങളിലാണ് ഫോണ്‍ എത്തുക.
സാംസങ് ഗാലക്സി എം23 5ജി
ഗാലക്സി എം33 യുടെ അതേ ഡിസ്പ്ലേ തന്നെ ആണ് എം23 യിലും. ഒരു ഒക്ടാകോര്‍ ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് എം23 5ജി എത്തുക. സ്നാപ്ഡ്രാഗണ്‍ 750ജി പ്രൊസസര്‍ ആയിരിക്കും ഇതിലെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രിപ്പിള്‍ കാമറയാണിതില്. 50 എംപി പ്രധാന ക്യാമറയും, രണ്ട് എംപി ഡെപ്ത് സെന്‍സറും, 8 എംപി അള്‍ട്രാ വൈഡ് സെന്‍സറും ഇതിലുണ്ടാവും. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് എംപി ക്യാമറ നല്കിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയായിരിക്കും. ഡീപ്പ് ഗ്രീന്‍, ലൈറ്റ് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ എത്തും.
You must be logged in to post a comment Login