നോവവാക്സ് കോവിഡ് വാക്സിന് ഡി.സി.ജി.ഐ ( ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) യുടെ അനുമതി. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണിത്.നോവവാക്സ് വാക്സിൻ കൗമാരക്കാർക്ക് നൽകാനുള്ള അനുമതി ആദ്യം ലഭിക്കുന്നത് ഇന്ത്യയിലാണ്.
12 വയസിന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയത്.
രാജ്യത്ത് 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചിട്ടുണ്ട്. ഒരു വാക്സിന് മാത്രമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ പുതുതായി അനുമതി ലഭിച്ച വാക്സിനും വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. കൊറോണ വൈറസിനെതിരെ 80ശതമാനം ഫലപ്രദമാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
You must be logged in to post a comment Login