ന്യുഡൽഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാംഗ് യി കൂടിക്കാഴ്ച നടത്തും.
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന പ്രശ്നം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് വാംഗ് യി ഇന്ത്യയിലെത്തിയത്. ഇന്ന് അദ്ദേഹം വൈകിട്ടോടെ നേപ്പാളിലേക്ക് പോകും. ഈ വർഷം അവസാനം ബെയ്ജിങ്ങിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനുകൂടിയാണ് വാംഗ് യി എത്തിയത്.
You must be logged in to post a comment Login