Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്നും കെജ്‌രിവാൾ.

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുവാൻ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മനിന്റെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്നും കെജ്രിവാള്‍ പറഞ്ഞു.സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മളെന്നും കെജ്‌രിവാൾ പറഞ്ഞു. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും, എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ എന്നാണ് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചത്. വീട്ടുവാതിലില്‍ റേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് നേരിട്ട് എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.

അധികാരത്തിലെത്തിയ ശേഷം പഞ്ചാബില്‍ ആം ആദ്മി വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എംഎല്‍എ പെന്‍ഷന്‍ വെട്ടിച്ചുരുക്കി നേരത്തെ സർക്കാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നടപ്പാക്കാനിരുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കാന്‍ ആംആദ്മി ഒരുങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...