Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമത്തിന് ദില്ലി പൊലീസ് കൂട്ട് നിന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആം ആദ്മി പാർട്ടി എം എൽ എ സൗരഭ് ഭരധ്വാജാണ് ഹർജി നൽകിയത്.

ഇന്നലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് വീട് ആക്രമിക്കാൻ ശ്രമിച്ചത്.
കശ്മീർ ഫയൽസ് സിനിമയെ അരവിന്ദ് കെജ്രിവാൾ വ്യാജമെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചെത്തിയ സംഘമാണ് ബാരിക്കേഡ് ഭേദിച്ച് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ശ്രമിച്ചത്.

അക്രമി സംഘം ഗെയ്റ്റിൽ ഛായം ഒഴിക്കുകയും ഗേറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗെയ്റ്റിനു പുറത്തുണ്ടായിരുന്ന സി സി ടി വി കാമറയും അക്രമികൾ അടിച്ചു തകർത്തു.മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമത്തിന് ദില്ലി പൊലീസ് കൂട്ട് നിന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...