കോവിഡ് തരംഗം ലോകത്ത് നിന്ന് പിൻവാങ്ങിയിട്ടില്ല. ചൈനയിൽ കോവിഡിന്റെ നാലാം തരംഗം രൂക്ഷമാകുകയാണ്. ഒരു ദിവസം മാത്രം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം പതിമൂവായിരം കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 13,146 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഇപ്പോൾ രാജ്യത്ത് ഒമിക്രോൺ വകഭേദമായ ബിഎ 1.1 ആണ് പടർന്ന് പിടിക്കുന്നതെന്നാണ് വിവരങ്ങൾ. അതേസമയം, ഷാങ്ഹായില്‍ ലോക്ഡൗൺ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം എട്ടായിരം പേരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാൽ, അതിൽ 7788 പേര്‍ക്കും യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇന്ന് ഷാങ്ഹായ് പ്രവിശ്യയില്‍ കൂട്ട പരിശോധന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
You must be logged in to post a comment Login