റാഞ്ചി: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിലെ റോപ്വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. 12 കാബിനുകളിലായി 46 പേർ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്.
സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
You must be logged in to post a comment Login