Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്‌നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസറുമായി ഐഖൂ നിയോ 6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലേക്ക് ഐഖൂ പുതിയ നിയോ 6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. നിയോ സീരീസിലെ ആദ്യ ഫോണ്‍ ആണിത്. ശക്തിയേറിയ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയിലാണ് കമ്പനി നിയോ 6 അവതരിപ്പിക്കുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 570 5ജി പ്രൊസസര്‍ തന്നെയാണ് അതിനുള്ള കാരണവും. 12 ജിബി റാം ഉണ്ട് ഇതിന്. ഗെയിമര്‍മാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ പ്രോ സീരീസിന്റെ ഒഫിഷ്യല്‍ സ്മാര്‍ട്‌ഫോണ്‍ കൂടിയാണിത്.

6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിനുണ്ട്.

വില

ഐഖൂ നിയോ 6 ന്റെ 8ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 29999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 33999 രൂപയാണ്. മെയ് 31 മുതല്‍ ഫോണ്‍ വാങ്ങാം. ആമസോണിലാണ് വില്‍പന. ഐഖൂ ഇ സ്റ്റോറിലും ഫോണ്‍ ലഭിക്കും. ഡാര്‍ക്ക് നോവ, സൈബര്‍ റേജ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എഥ്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോണിലെ ഓഫറുകള്‍ ഉപയോഗിച്ച് 25999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനും അവസരമുണ്ട്.

സവിശേഷതകള്‍

6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 360ഹെര്‍ട്‌സ് ആണ് ടച്ച് സാംപ്ലിങ് റേറ്റ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 8ജിബി, 12 ജിബി റാം ഓപ്ഷനുകളുണ്ട്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഇന്റേണല്‍ സ്റ്റോറേജില്‍ നിന്ന് 8 ജിബി റാം ആവശ്യത്തിനായി ഉപയോഗിക്കാം.

64 എംപി സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. 12 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിട്ടുള്ളത്.

4700 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

ഐഖൂ നിയോ 6 5ജി സ്മാർട്ഫോൺ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...