Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; പ്രതിദിനരോഗികള്‍ 8,500 കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ മരിച്ചു. 4,435 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44,513 ആയി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനമായി ഉയര്‍ന്നു. മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുന്നത്.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച മുംബൈയില്‍ 1,745 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം 2,922 പേര്‍ക്കാണ് രോഗബാധ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...