വിജയവാഡ: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയില് തോറ്റതിന് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ മനോവിഷമത്തില്‍ 16 കാരന് ജീവനൊടുക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ് മരിച്ചത്.
ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പമാണ് കുട്ടി വീഡിയോ ഗെയിം കളിച്ചത്. കളി തോറ്റപ്പോള്‍ കൂട്ടുകാര്‍ അവനെ കളിയാക്കി. തുടര്‍ന്ന്, വീട്ടിലെത്തിയ കുട്ടി സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
You must be logged in to post a comment Login