Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മുൻ ഭർത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണി : നടി സമാന്ത

മുൻ ഭർത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് നടി സമാന്ത. ‘‘പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്, കുറച്ച് കൂടി പക്വത ആകൂ’’ എന്നായിരുന്നു വിഷയത്തിൽ സമാന്തയുടെ പ്രതികരണം. തെലുങ്ക് നടൻ നാ​ഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നടന്റെ പ്രതിച്ഛായ തകർക്കാനായി മുൻഭാര്യയും നടിയുമായ സമാന്തയുടെ പിആർ ടീം ആണ് ഈ വാർത്ത പുറത്തുവിട്ടതെന്നും റിപ്പോർട്ടുകൾ വന്നു.

ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. ‘‘പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ’’. എന്നാണ് സമാന്ത പ്രതികരിച്ചത്.

2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചത്. പിങ്ക് വില്ല എന്ന ബിടൗൺ മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാർത്ത ആദ്യം വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...