തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കൂടിയത്. ഗ്രാമിന് 4755 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 18 ഗ്രാം സ്വർണത്തിന് 10 രൂപയാണ് കൂടിയത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല.ഹാൾമാർക്ക് വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്
You must be logged in to post a comment Login