‘പദ്മ’യുടെ പുതിയ ട്രെയിലർ എത്തി. കോമഡിക്കും ചിന്തയ്ക്കും പ്രാധാന്യമുള്ള സിനിമയാകും പദ്മയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന് സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം.
‘നാളെ പദ്മ റിലീസ് ആകുന്നു.. കൂടുതൽ തള്ളുന്നില്ല.. ഒരു കുഞ്ഞുപടം.. ട്രെയിലർ നിങ്ങൾക്കായി ‘ എന്നാണ് ട്രെയിലർ പങ്കുവച്ച് അനൂപ് മേനോൻ കുറിച്ചത്. മഹാദേവന് തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന് ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോകൾക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
You must be logged in to post a comment Login