ചതുരം എന്ന സിനിമയെക്കുറിച്ച് മനസ്സുതുറന്ന് സിദ്ധാര്‍ഥ്. ചതുരം തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇറോട്ടിക് സിനിമയല്ല. പക്ഷേ ലൈംഗികത ഉള്ളൊരു കഥയാണെന്ന് പറയം. ഈ കഥയില്‍ സെക്സ് ഒഴിച്ചുകൂടാന്‍ പറ്റില്ല. എ സര്‍ട്ടിഫിക്കറ്റ് എന്നു പറയുമ്പോള്‍ പോലും ഇത് പതിനെട്ട് വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ്.
എ സര്‍ട്ടിഫിക്കറ്റ് എന്നു പറഞ്ഞാല്‍ അതിന് എന്തോ ഭ്രഷ്ട് ഉള്ളതുപോലെ കാണുന്നവര്‍ ഇപ്പോഴുമുണ്ട്. പക്ഷേ ഇതിലുള്ള ഇറോട്ടിസം കഥയില്‍ അനിവാര്യമായ ഒന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും അതൊരു അലോസരമായി തോന്നില്ല. ഇതില്‍ അശ്ലീലമില്ല. സിദ്ധാര്‍ഥ് വ്യക്തമാക്കി.
ഗ്രീന്‍വിച് എന്റര്‍ടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
റോഷന് മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
You must be logged in to post a comment Login