Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാരിപ്പള്ളിയിൽ കല്യാണത്തലേന്ന് ചെക്കനും പെണ്ണും വഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടയടി

പാരിപ്പള്ളി : വിവാഹം ഉറപ്പിച്ച യുവതിയും യുവാവും കല്ല്യാണത്തലേന്ന് പിരിഞ്ഞു. ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു.ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് മുടങ്ങിയത്. പാരിപ്പള്ളി സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കം മൂലം മുടങ്ങിയത്.ഇരുവീട്ടുകാരുടേയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹം ഉറപ്പിക്കലിലേക്ക് എത്തിയത്. വിവാഹം വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും ഒമ്പത് മാസം മുൻപ് വിവാഹം ഉറപ്പിക്കുകയായിരുന്നു. ശേഷം വിദേശത്തേക്ക് പോയ യുവാവ് വിവാഹ തീയതി അടുത്തതോടെയാണ് നാട്ടിലെത്തിയത്.വെള്ളിയാഴ്ച്ച മെഹന്തി ഇടല്‍ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലായതാണ് സംഘര്‍ഷത്തിന്റെ തുടക്കം. മധ്യസ്ഥ ശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ച നടത്തി വരവേയാണ് സംഘര്‍ഷം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...