നേമം: വീടിന് സമീപത്തെ മദ്യപാനം വിലക്കിയതില്‍ പ്രകോപിതരായി യുവാവിനെ കുത്തിപ്പരിക്കേല്പിച്ച രണ്ടംഗസംഘം പിടിയില്‍. പൊന്നുമംഗലം സ്കൂളിന് സമീപം ലേഖ ഭവനില്‍ ശരത്കുമാര് (21), മേലാംകോട് അമ്പലക്കുന്ന് ഇടഗ്രാമം രശ്മി ഭവനില്‍ അഭിജിത്ത് (18) എന്നിവരാണ് പിടിയിലായത്.
മേലാംകോട് സ്വദേശി അഖിലിനെയാണ് ആക്രമിച്ചത്. ഒക്ടോബര്‍ 16നായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അഖിൽ ശാന്തിവിള താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് ആശുപത്രിയിലെത്തിയും പ്രതികള്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ശരത്ത്.
ഒളിവിലായിരുന്ന പ്രതികളെ ഫോര്‍ട്ട് എ.സി ഷാജിയുടെ നിർദേശപ്രകാരം നേമം സി.ഐ രഗീഷ്കുമാര്‍, എസ്.ഐമാരായ മധുമോഹന്, പ്രസാദ്, രാജേഷ്, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ പ്രവീണ്‍, ഗിരി, രാജശേഖരന്, ബിനു, ചന്ദ്രസേനന് എന്നിവരുള്‍പ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്.