Vismaya News
Connect with us

Hi, what are you looking for?

WORLD

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവ ജനസംഖ്യ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും മാനവികത മനസിലാക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിച്ച മെഡിക്കൽ മേഖലയുടെ പുരോഗതിയെ ആശ്ചര്യത്തോടെ വീക്ഷിക്കാനുമുള്ള അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കാനും സഹജീവികളോടുള്ള നമ്മുടെ പ്രതിബദ്ധത കുറയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാനുമുള്ള അവസരം കൂടിയാണിത്.

ജനസംഖ്യ വർദ്ധനവ് തിരിച്ചടിയാകുന്ന നിരവധി ഘട്ടങ്ങളെ ഭൂമി അഭിമുഖീകരിക്കുന്നു. വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുകൾ നമുക്കിടയിലുണ്ട്. അതേസമയം, ലഭ്യമായ ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും. ലോകജനത അമേരിക്കക്കാരുടെ ജീവിതരീതിയിൽ ജീവിക്കുകയാണെങ്കിൽ, 5.1 ഭൂമി കൂടി വേണ്ടിവരുമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നതുപോലെ ലോകം മുഴുവൻ ജീവിച്ചാൽ 0.8 ഭൂമി കൂടി വേണ്ടിവരും. ഈ സാഹചര്യത്തിൽ, 800 കോടി ജനസംഖ്യയെ ‘ഉണരേണ്ട ഒരു അവസര’മായിക്കൂടി കണക്കാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനസംഖ്യയിലെ വർദ്ധനവ് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മാത്രമല്ല, ഊർജ്ജ ഉപഭോഗവും വർദ്ധിക്കും. ഇതെല്ലാം ഭൂമിയെ മൊത്തത്തിൽ ബാധിക്കുന്നു!

ലോകത്തിലെ എല്ലാ ഗർഭധാരണങ്ങളിലും പകുതിയോളം (121 ദശലക്ഷം) ‘ആസൂത്രിത’ മല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ ചിലതിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുന്നു. 1970 കളിൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2015 ൽ 2.5 കുട്ടികളായി. 1990 കളിൽ ആയുർദൈർഘ്യം 64.6 വർഷമായിരുന്നു. 2019 ൽ ഇത് 72.6 വയസായി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ജനസംഖ്യ വർദ്ധനവ് കുറയുകയാണ്. 700 കോടിയിൽ നിന്ന് 800 കോടി എത്താൻ 11 വർഷമെടുത്താൽ 900 കോടി എത്താൻ 15 വർഷമെടുത്തേക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...