Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ജില്ല സ്കൂൾ കലോത്സവം 22 മുതൽ തലസ്ഥാനത്ത്

തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാൽ വിപുലമാണ് മുന്നൊരുക്കങ്ങൾ. 22ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലാമേളക്ക് തുടക്കമാകുക.

12 വേദികളിൽ 297 ഇനങ്ങളിലായി 7320 വിദ്യാർഥികൾ ഇക്കുറി കലോത്സവത്തിൽ മാറ്റുരക്കാനെത്തും. കലോത്സവത്തിന്‍റെ ഉദ്ഘാടനം 22ന് വൈകുന്നേരം നാലിന് മന്ത്രി ആന്‍റണി രാജു നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ആദ്യ ദിവസം പ്രധാനമായും രചന മത്സരങ്ങളാണ് നടക്കുക. 29 മുറികളാണ് വിവിധ രചന ഇനങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. ഒപ്പം ആദ്യദിവസം തന്നെ വേദികളുമുണരും.

കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവക്ക് പുറമെ ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, എസ്.എസ്.ഡി ശിശുവിഹാർ, യു.പി.എസ് വഴുതക്കാട് എന്നിവിടങ്ങളിലാണ് 12 വേദികളും സജ്ജമാക്കിയിരിക്കുന്നത്. കോട്ടൺഹിൽ എച്ച്.എസ്.എസിലെ ഓഡിറ്റോറിയമാണ് ഒന്നാം വേദി.

ആദ്യ ദിനത്തിൽ ഒന്നാം വേദിയിലെ തിരുവാതിരയോടെയാണ് സ്റ്റേജിനങ്ങൾക്ക് തിരശ്ശീലയുയരുക. യു.പി വിഭാഗത്തിൽ 38 ഇനങ്ങളിൽ 1082 വിദ്യാർഥികളും എച്ച്.എസ് വിഭാഗത്തിൽ 88 ഇനങ്ങളിൽ 2475 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 102 ഇനങ്ങളിലായി 2355 വിദ്യാർഥികളുമാണ് മത്സരിക്കുക.

യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളിൽ 457 പേർ പങ്കെടുക്കും. എച്ച്.എസ് വിഭാഗത്തിൽ 18 ഇനങ്ങളിൽ 372 വിദ്യാർഥികളും. അറബിക് കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ 32 ഇനങ്ങളിലായി 339 പേർ മത്സരിക്കും. യു.പി വിഭാഗത്തിൽ 13 ഇനങ്ങളിലായി 240 വിദ്യാർഥികളും.

26ന് വൈകീട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....