Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.കാച്ചാണി കുറ്റിയാമ്മൂട് സ്വദേശി ആശയ്ക്കാണ് മർദ്ദനമേറ്റത്. വീടിന് സമീപം അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് സംബന്ധിച്ച ത‌ർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് ആശയുടെ ഭർത്താവ് അജി പറഞ്ഞു. വീട്ടമ്മയ്ക്ക് മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ ആണ് സംഭവമുണ്ടായത്. വീടിന് സമീപം മണ്ണ് നിക്ഷേപിക്കാനെത്തിയ ലോറിയെ ആശയും മകളും ചേർന്ന് തടഞ്ഞിരുന്നു. സ്ഥിരമായി മണ്ണ് നിക്ഷേപിക്കുന്നത് മൂലം പൊടിയടിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പറഞ്ഞ് ആശ മണ്ണിറക്കുന്നതിനെ ചോദ്യം ചെയ്തു. തുടർന്ന് തർക്കം മൂർഛിച്ചതോടെ ആശയെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആശയുടെ മകനും മർദ്ദനമേറ്റിട്ടുണ്ട്. ആശയെ തുടർന്ന് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികൾ ഉടനെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....