Sunday, April 2, 2023

ഒറ്റദിവസം കൊണ്ട് പവന് 600 രൂപയുടെ വർധന

കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 600 രപൂയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 41,720 രൂപയും, ഒരു ഗ്രാമിന് 5215 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

സംസ്ഥാനത്ത് ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. പവന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 41,120 രൂപയായി ആണ് വില ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 5140 രൂപയായിരുന്നു ഇന്നലത്തെ വില.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles