Friday, March 24, 2023

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേരുടെ നില ​ഗുരുതരം

പത്തനംതിട്ട: കിഴവളളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പളളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

കാറും ബസും അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പളളി കമാനം ബസിനു മുകളിലേക്ക് ഇടിഞ്ഞുവീണാണ് കൂടുതൽ പേർക്ക് പരുക്കേറ്റത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles