Vismaya News
Connect with us

Hi, what are you looking for?

HEALTH

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളിൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ പൂരിത കൊഴുപ്പ്, ഉയർന്ന നാരുകൾ, ഉയർന്ന സസ്യഭക്ഷണം എന്നിവ ഹൃദ്രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ…

‌ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഭക്ഷണത്തോടൊപ്പം മത്സ്യം ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് രക്ത ധമനിയിലെ തടസ്സങ്ങള്‍ നീക്കാൻ സഹായിക്കും.

എണ്ണയിൽ മുക്കി വറുക്കുന്ന ആഹാരങ്ങളും ഒഴിവാക്കുക. പകരം ആവിയിൽ പുഴുങ്ങിയെടുക്കുന്ന നാടൻ പലഹാരങ്ങൾ കഴിക്കാം. അച്ചാറുകള്‍, പ്രോസസ്സ്ഡ് ഫുഡ് ഇവയുടെ ഉപയോഗവും കുറയ്ക്കുക.
പ്രഭാത ഭക്ഷണത്തോടൊപ്പം ഏത്തപ്പഴം കഴിക്കാം. ആഴ്ചയില്‍ അഞ്ച് തവണ പരിപ്പ് പയര്‍ വര്‍ഗങ്ങള്‍ കഴിക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം, വെണ്ണപ്പഴം, വേവിച്ച ചീര ഇവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

അമിതമായ കൊഴുപ്പ് അടങ്ങിയ ഉപ്പും എണ്ണയും പാല്‍ഉല്‍പന്നങ്ങളും അടങ്ങിയ ഭക്ഷണത്തിലാണ് പൂരിതകൊഴുപ്പ് ഏറെയുള്ളത്. ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും.

നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഭക്ഷണശേഷം ഹൃദയം സുഗമമായി പ്രവർത്തിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും നിലക്കടല സഹായിക്കുന്നതായി യുഎസ് പെൻസിൽവാനിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

ബ്ലൂബെറി, ക്രാൻബെറി തുടങ്ങിയ ബെറികൾ അവയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളെയും തടയാനുള്ള കഴിവുണ്ട്.

വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും. ഓറഞ്ചിൽ പൊട്ടാസ്യം നിറഞ്ഞിരിക്കുന്നു, അത് നമ്മുടെ ഹൃദയത്തിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുന്ന ഇലക്ട്രോലൈറ്റാണ്. സിട്രസ് പഴങ്ങൾ കൂടുതലായി കഴിക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തന് സഹായിക്കുമെന്ന് യുഎസ് പഠനം കണ്ടെത്തി. പഴം ദോഷകരമായ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. തണ്ണിമത്തൻ എൽഡിഎൽ, കൊളസ്‌ട്രോൾ എന്നിവയുടെ ഉൽപ്പാദനം പകുതിയായി കുറയ്ക്കുകയും ധമനികളിലെ അടഞ്ഞുകിടക്കുന്ന രക്തക്കുഴലുകൾക്കും ഹൃദയ രോഗങ്ങൾക്കും കാരണമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...